'തരൂരോസോറസ്'- ശശി തരൂരിന്റെ 'കടിച്ചാൽ പൊട്ടാത്ത വാചകങ്ങൾ' സമാഹാരമാകുന്നു

തരൂരോസോറസ്- ശശി തരൂരിന്റെ കടിച്ചാൽ പൊട്ടാത്ത വാചകങ്ങൾ സമാഹാരമാകുന്നു
'തരൂരോസോറസ്'- ശശി തരൂരിന്റെ 'കടിച്ചാൽ പൊട്ടാത്ത വാചകങ്ങൾ' സമാഹാരമാകുന്നു

മ്പരപ്പിക്കുന്ന വാക്കുകൾ കൊണ്ട് സോഷ്യൽ മീഡിയയിലൂടെ ഇടക്കിടെ ആളുകളെ ഞെട്ടിക്കാറുള്ള വ്യക്തിയാണ് ശശി തരൂർ എംപി. ഭാഷാ വൈദഗ്ധ്യവും പദ സമ്പത്തും ആവോളമുള്ള അദ്ദേഹത്തിന്റെ വാക്കുകളും പ്രയോ​ഗങ്ങളും രസകരവും വിജ്ഞാനപ്രദവുമാണ്. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ അദ്ദേഹം ട്വീറ്റ് ചെയ്യുന്ന ദീർഘപദങ്ങളും അതിന്റെ അർഥവും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ട്രോളുകളിലും കാർട്ടൂണുകളിലും അത്തരം പദങ്ങൾ സ്ഥാനത്തും അസ്ഥാനത്തുമായി ആളുകൾ പ്രയോഗിക്കുന്നതും പതിവാണ്.

ഇപ്പോഴിതാ അദ്ദേഹം സോഷ്യൽ മീഡിയ വഴി പരിചയപ്പെടുത്തിയിട്ടുള്ള അതി സങ്കീർണമായ പദങ്ങൾ ഒരു സമാഹാരമാക്കാനുള്ള ഒരുക്കത്തിലാണ് തരൂർ. തരൂരോസോറസ് എന്നാണ് പുസ്തകത്തിന്റെ പേര്. പര്യായ പദങ്ങളുടെ മാത്രം സോഫ്റ്റ്‌വെയറായ തെസോറസിൽ നിന്നാണ് തരൂറോസോറസ് എന്ന പേര് തരൂർ തിരഞ്ഞെടുത്തിരിക്കുന്നത്.

പെൻഗ്വിൻ റാന്റം ഹൗസ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ തരൂർ ഇതുവരെ ഉപയോഗിച്ച അതിസങ്കീർണമായ പദങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 53 വാക്കുകളാണ് ചേർത്തിരിക്കുന്നത്. ഈ വാക്കുകൾ തിരഞ്ഞെടുക്കുന്നതിനു പിന്നിലുള്ള കഥയുമാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. സെപ്തംബറിൽ പുസ്തകം ലഭ്യമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com