'രോ​ഗം പകരാതിരിക്കാൻ ആത്മഹത്യ ചെയ്യുന്നു'- തിരുവനന്തപുരത്ത് ആറ്റിൽ ചാടി മരിച്ച ഹെൽത്ത് ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു

രോ​ഗം പകരാതിരിക്കാൻ ആത്മഹത്യ ചെയ്യുന്നു; തിരുവനന്തപുരത്ത് ആറ്റിൽ ചാടി മരിച്ച ഹെൽത്ത് ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു
'രോ​ഗം പകരാതിരിക്കാൻ ആത്മഹത്യ ചെയ്യുന്നു'- തിരുവനന്തപുരത്ത് ആറ്റിൽ ചാടി മരിച്ച ഹെൽത്ത് ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കുണ്ടമൺകടവിൽ ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത ഹെൽത്ത് ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്രൂനാറ്റ് പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. 

ഹെൽത്ത് ഡയറക്ടറേറ്റിലെ ജീവനക്കാരനായ പേയാട് സ്വദേശി കൃഷ്ണകുമാർ (54) ആണ് ജീവനൊടുക്കിയത്. മൃതദേഹം മങ്കാട്ടുകടവ് ഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. രോഗം പകരാതിരിക്കാൻ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വെച്ച ശേഷമാണ്  ആറ്റിൽ ചാടിയത്

സഹപ്രവർത്തകൻറെ അച്ഛന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നര മണിയോടെ വീട്ടിൽ നിന്ന് കാണാതായ കൃഷ്ണകുമാറിൻറെ ചെരുപ്പ് കുണ്ടമൺകടവിൽ നിന്ന് കണ്ടെത്തി. ഇതോടെയാണ് ആറ്റിൽ ചാടിയിരിക്കാം എന്ന നിഗമനത്തിൽ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com