വിഎസ്എസ്‌സി മുൻ ഡയറക്ടർ ഡോ.സുരേഷ് ചന്ദ്ര ഗുപ്ത അന്തരിച്ചു

കോവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം സംസ്കരിക്കും
വിഎസ്എസ്‌സി മുൻ ഡയറക്ടർ ഡോ.സുരേഷ് ചന്ദ്ര ഗുപ്ത അന്തരിച്ചു

തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്രജ്ഞനും വിഎസ്എസ്‌സി മുൻ ഡയറക്ടറുമായ ഡോ.സുരേഷ് ചന്ദ്ര ഗുപ്ത അന്തരിച്ചു. 86 വയസ്സായിരുന്നു. രാജസ്ഥാൻ ധോൽപുർ സ്വദേശിയായ അദ്ദേഹം ഉള്ളൂർ പുലയനാർകോട്ട സപ്തരംഗ് കോളനിയിലെ വസതിയിലായിരുന്നു താമസം. കോവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം സംസ്കരിക്കും.

1965ൽ വിഎസ്എസ്‌സിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1985 മുതൽ 94 വരെ ഡയറക്ടറായി പ്രവർത്തിച്ചു. 1993ൽ സ്പേസ് കമ്മിഷൻ അംഗമായി. വിഎസ്എസ്‌സിയിൽ നിന്ന് വിരമിച്ചശേഷം 1997 വരെ ഐഎസ്ആർഒയുടെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസർ എന്ന നിലയിലും ചുമതലയിലുണ്ടായിരുന്നു. നാഷനൽ സിസ്റ്റം പുരസ്കാരം, വിക്രം സാരാഭായ് റിസർച് പുരസ്കാരം, നാഷനൽ അക്കാദമി ഓഫ് സയൻസ് പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചു.

ഭാര്യ: ഡോ.കുസും ഗുപ്ത, മക്കൾ: ഡോ. പ്രഭ നിനി ഗുപ്ത (കിംസ് ആശുപത്രി), ഡോ.അരുൺ ഗുപ്ത (യു എസ്), ഡോ. സാധന ഗുപ്ത (യു എസ്). മരുമക്കൾ: ഡോ. പോൾ സെബാസ്റ്റ്യൻ (ആർസിസി മുൻ ഡയറക്ടർ).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com