മടവീണു; വെള്ളം ഇരച്ചുകയറി; കരുവേലിയില്‍ 151 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ന്നു

രണ്ട് പാടശേഖരങ്ങള്‍ക്ക് നടവില്‍ സ്ഥിതി ചെയ്യുന്ന പള്ളിയിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു.
മടവീണു; വെള്ളം ഇരച്ചുകയറി; കരുവേലിയില്‍ 151 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ന്നു

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ചുങ്കം കരുവേലി പാടശേഖരത്തില്‍ മടവീണുണ്ടായ വെള്ളപ്പൊക്കത്തില്‍ സെന്റ് പോള്‍സ് സിഎസ്‌ഐ ചര്‍ച്ച് തകര്‍ന്നു. 151 വര്‍ഷം പഴക്കമുള്ള പള്ളിയാണ് തകര്‍ന്നുവീണത്.

ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകര്‍ന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടവില്‍ സ്ഥിതി ചെയ്യുന്ന പള്ളിയിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു.

പ്രദേശത്ത് മടവീഴ്ചയുണ്ടാകുമെന്ന് ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും മടവീഴ്ചയുണ്ടായിരുന്നു. നിരവധിപേരെ ഇതിനകം മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com