വിദേശപഠനം കഴിഞ്ഞ് മടങ്ങിയെത്തി ; മുഹമ്മദ് സഫിറുള്ള ഐടി സെക്രട്ടറിയായി ചുമതലയേറ്റു

കഴിഞ്ഞവര്‍ഷം ജൂണിലാണ് എറണാകുളം ജില്ലാ കളക്ടര്‍ സ്ഥാനം മുഹമ്മദ് സഫിറുള്ള ഒഴിഞ്ഞത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് സഫിറുള്ള ചുമതലയേറ്റു. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌നയുമായുള്ള ബന്ധത്തിന്റെ പേരില്‍ പുറത്തായ എം ശിവശങ്കറിന് പകരമാണ് സഫിറുള്ളയെ ഐടി വകുപ്പ് സെക്രട്ടറിയായി നിയമിച്ചത്. വിദേശപഠനം പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ചയാണ് സഫിറുള്ള മടങ്ങിയെത്തിയത്. 

അതുവരെ തുറമുഖ സെക്രട്ടറി സഞ്ജയ് എം കൗളിനായിരുന്നു ഐടി വകുപ്പിന്റെ ചുമതല. അമേരിക്കയിലെ കാര്‍നഗി മെലന്‍ സര്‍വകലാശാലയില്‍ പബ്ലിക് പോളിസിയില്‍ എംഎസ് പൂര്‍ത്തിയാക്കാനാണ് സഫിറുള്ള അവധിയെടുത്തിരുന്നത്. 

കഴിഞ്ഞവര്‍ഷം ജൂണിലാണ് എറണാകുളം ജില്ലാ കളക്ടര്‍ സ്ഥാനം മുഹമ്മദ് സഫിറുള്ള ഒഴിഞ്ഞത്. ഐടി മിഷന്‍ ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പിന് വേണ്ടി ഹൈകെക്ക് സംവിധാനങ്ങള്‍ ഒരുക്കിയതിന് മുഹമ്മദ് സഫിറുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്‌കാരം നേടിയിരുന്നു. 

സിവില്‍ സര്‍വീസിലേക്ക് വരും മുമ്പ് വര്‍ഷങ്ങളോളം ഐടി മേഖലയിലാണ് മുഹമ്മദ് സഫിറുള്ള സേവനം അനുഷ്ഠിച്ചത്. ടാറ്റ കണ്‍സള്‍ട്ടന്‍സിയിലും ഐബിഎമ്മിലുമായിരുന്നു കൂടുതല്‍ കാലം. 2010 ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com