തിരുവനന്തപുരത്ത് അഞ്ച് പൊലീസുകാര്‍ക്ക് കൂടി കോവിഡ്; പാലോട് ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ എട്ട് ജീവനക്കാര്‍ ഉള്‍പ്പെടെ 12പേര്‍ക്ക് രോഗം

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേര്‍ക്ക് രോഗം കണ്ടെത്തിയത്.
തിരുവനന്തപുരത്ത് അഞ്ച് പൊലീസുകാര്‍ക്ക് കൂടി കോവിഡ്; പാലോട് ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ എട്ട് ജീവനക്കാര്‍ ഉള്‍പ്പെടെ 12പേര്‍ക്ക് രോഗം

തിരുവനന്തുപുരം:  തിരുവനന്തപുരം ജില്ലയിലെ പാലോട് 12പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ എട്ടുപേര്‍ പാലോട് പ്ലാവറയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ്. പാലോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന ആന്റിജന്‍ പരിശോധനിയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം. തിരുവനന്തപുരത്ത് അഞ്ച് പൊലീസുകാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ജയിലിലെഓഡിറ്റോറിയം നിരീക്ഷണ കേന്ദ്രമാക്കി. 1200 തടവുകാരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്.ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഴുവന്‍ തടവുകാര്‍ക്കും കോവിഡ് പരിശോധന നടത്തും. ഇതാദ്യമായാണ് പൂജപ്പുര ജയിലില്‍ രോഗം സ്ഥിരീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com