തിരുവനന്തപുരത്ത് കെഎസ്എഫ്ഇ ജീവനക്കാരന് കോവിഡ്; ബ്രാഞ്ചിലെത്തിയവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

ശാഖയില്‍ അവസാന സന്ദര്‍ശനം നടത്തിയ തീയതി മുതല്‍ 14 ദിവസം വരെയാണ് നിരീക്ഷണ കാലയളവ്
തിരുവനന്തപുരത്ത് കെഎസ്എഫ്ഇ ജീവനക്കാരന് കോവിഡ്; ബ്രാഞ്ചിലെത്തിയവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ  വെഞ്ഞാറമൂട് കെഎസ്എഫ്ഇ ശാഖയിലെ ഒരു ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ശാഖ താത്ക്കാലികമായി അടച്ചു. ജീവനക്കാരെല്ലാം നിരീക്ഷണത്തിലാണ്.

ജൂലൈ 30നും അതിന് ശേഷവും ഇവിടെ സന്ദര്‍ശനം നടത്തിയ മുഴുവന്‍ പേരും നീരീക്ഷണത്തില്‍ കഴിയേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്ന വിവരം തങ്ങളുടെ പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കേണ്ടതാണ്.

ശാഖയില്‍ അവസാന സന്ദര്‍ശനം നടത്തിയ തീയതി മുതല്‍ 14 ദിവസം വരെയാണ് നിരീക്ഷണ കാലയളവ്. പനി, തൊണ്ടവേദന, ജലദോഷം, മൂക്കൊലിപ്പ്, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പരിശോധനക്ക് വിധേയരാകേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com