പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കോവിഡ്

99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേര്‍ക്ക് രോഗം കണ്ടെത്തിയത്
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ജയിലിലെ ഓഡിറ്റോറിയം
നിരീക്ഷണ കേന്ദ്രമാക്കി. 1200 തടവുകാരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്. 

ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഴുവന്‍ തടവുകാര്‍ക്കും കോവിഡ് പരിശോധന നടത്തും. ഇതാദ്യമായാണ് പൂജപ്പുര ജയിലില്‍ രോഗം സ്ഥിരീകരിക്കുന്നത്. തലസ്ഥാനത്തെ അഞ്ച് പൊലീസുകാര്‍ കൂടി കോവിഡ് ബാധിതരായി.

കോഴിക്കോട് വിജിലന്‍സ് യൂണിറ്റിലെ െ്രെഡവര്‍ക്കും തിരുവമ്പാടിയിലെ എസ്‌ഐക്കും  കോവിഡ്  സ്ഥിരീകരിച്ചു. വിജിലന്‍സ് െ്രെഡവര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചതോടെ  ഇദ്ദേഹവുമായി ബന്ധപ്പെട്ട വിജിലന്‍സ് ഡിവൈഎസ്പി അടക്കം അഞ്ച് ഉദ്യോഗസ്ഥരോട്  നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് വ്യക്തമല്ല. അണുനശീകരണത്തിനായി ഓഫീസ് താല്‍ക്കാലികമായി അടച്ചിട്ടു. 

കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ തിരുവമ്പാടിയില്‍  എസ്‌ഐയും നാട്ടുകാരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എസ്‌ഐ ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി ബന്ധപ്പെട്ട 38 ഓളം പോലീസുകാര്‍ നിരീക്ഷണത്തില്‍ പോകും. എസ്‌ഐയുടേയും രോഗ ഉറവിടം വ്യക്തമല്ല. നാല്‍പതോളം പേര്‍ക്ക് പരിശോധന നടത്തിയതിലാണ് എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com