‘15,000 രൂപയുടെ അത്യാവശ്യമുണ്ട്, ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാമോ? ’; ഡിജിപി ഋഷിരാജ് സിങിന്റെ പേരിൽ സന്ദേശം ; വ്യാജനെ തേടി പൊലീസ്

പ്രൊഫൈൽ ഉടമ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റിലാകുമെന്നും ഋഷിരാജ് സിങ് അറിയിച്ചു
‘15,000 രൂപയുടെ അത്യാവശ്യമുണ്ട്, ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാമോ? ’; ഡിജിപി ഋഷിരാജ് സിങിന്റെ പേരിൽ സന്ദേശം ; വ്യാജനെ തേടി പൊലീസ്

തിരുവനന്തപുരം : ജയിൽ ഡിജിപി ഋഷിരാജ് സിങിന്റെ പേരിൽ വ്യാജസന്ദേശം പ്രചരിക്കുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിമാക്കി. പണത്തിന് അത്യാവശ്യമുണ്ടെന്നു പറഞ്ഞാണ് ഋഷിരാജ് സിങ്ങിന്റെ സുഹൃത്തുക്കളെ വ്യാജൻ സമീപിക്കുന്നത്. 

‘15,000 രൂപയുടെ അത്യാവശ്യമുണ്ട്. ഉടൻ ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാമോ? ’ എന്നായിരുന്നു ഡിജിപി ഋഷിരാജ് സിങ്ങിന്റെ പേരിൽ ഇന്നലെ തലസ്ഥാനത്തെ പല പ്രമുഖർക്കും ഫെയ്സ്ബുക് മെസഞ്ചറിൽ സന്ദേശം എത്തിയത്. ഒറ്റനോട്ടത്തിൽ ഋഷിരാജ് സിങ്ങിന്റെ പ്രൊഫൈൽ തന്നെയെന്നു തോന്നിപ്പിക്കുന്നതായിരുന്നു  വ്യാജപ്രൊഫൈൽ. 

പ്രൊഫൈൽ ഉടമ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റിലാകുമെന്നും ഋഷിരാജ് സിങ് അറിയിച്ചു. തന്റെ പേരിലെത്തുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക് പ്രൊഫൈലിൽ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com