ഓണം: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം 26ന് 

ഓണം പ്രമാണിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശന്വളം നേരത്തെ ലഭിക്കും
ഓണം: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം 26ന് 

ന്യൂഡല്‍ഹി: ഓണം പ്രമാണിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശന്വളം നേരത്തെ ലഭിക്കും. കേരളത്തില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുളള വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ മാസത്തെ ശമ്പളം ഓഗസ്റ്റ് 26ന് നല്‍കും.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്കുളള പെന്‍ഷനും 26ന് തന്നെ വിതരണം ചെയ്യും. ഓഗസ്റ്റ് 31 നാണ് തിരുവോണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com