കാട് തെളിക്കുന്നതിനിടെ ഇഴഞ്ഞെത്തി പെരുമ്പാമ്പ്, ഞെട്ടിത്തരിച്ച് തൊഴിലാളികൾ

കാട് തെളിക്കുന്നതിനിടെ ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ കണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ ഞെട്ടി
കാട് തെളിക്കുന്നതിനിടെ ഇഴഞ്ഞെത്തി പെരുമ്പാമ്പ്, ഞെട്ടിത്തരിച്ച് തൊഴിലാളികൾ

പത്തനംതിട്ട: കാട് തെളിക്കുന്നതിനിടെ ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ കണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ ഞെട്ടി. ഇന്നലെ രാവിലെ 11.30ന് പത്തനംതിട്ട പുതുശേരിമല പാണ്ഡ്യൻപാറയിലാണ് സംഭവം. 

പണിയിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളിയുടെ സഹോദരൻ കിണറ്റുംകര തോമസ് മാത്യുവാണ് പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. പഞ്ചായത്തംഗം ജെ രഞ്ജിത്തിന്റെ നേതൃത്വത്തിൽ പിന്നീട് പാമ്പിനെ വനം വകുപ്പിന്റെ ദ്രുതകർമ സേനയ്ക്കു കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com