കേരളത്തില്‍ കോവിഡ് കേസുകള്‍ പ്രതിദിനം 20,000വരെ ഉയര്‍ന്നേക്കാം; മരണനിരക്ക് ഉയരും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയ്ക്ക് രോഗി വരെ വന്നേക്കാം
കേരളത്തില്‍ കോവിഡ് കേസുകള്‍ പ്രതിദിനം 20,000വരെ ഉയര്‍ന്നേക്കാം; മരണനിരക്ക് ഉയരും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവവനന്തപുരം: കേരളത്തില്‍ അടുത്ത മാസം കോവിഡ് കേസുകള്‍ കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതിദിന കണക്കുകള്‍ പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലെത്താം. കേസുകള്‍ കൂടുന്നത് നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

വിവിധ പഠനനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആരോഗ്യമന്ത്രി ജാഗ്രത മുന്നറിയിപ്പ് നല്‍കിയത്. കോവിഡ് ബിഗ്രേഡ് സംബന്ധിച്ച് നടത്തിയ അഭ്യര്‍ത്ഥനയിലാണ് മന്ത്രിയുടെ പ്രതികരണം. കേസുകള്‍ കൂടുമ്പോള്‍ മരണനിരക്ക് കൂടുമെന്നത് ഭയത്തോടെ നാം കാണണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 800ലധികം പ്രാഥമിക കേന്ദ്രങ്ങളും ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരെയും നിയമിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുതല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് ബ്രിഗേഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒക്ടോബറോടെ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് ഡോ ബി ഇക്ബാല്‍ അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com