മഴ കുറഞ്ഞു, ഇടുക്കി ഡാമിൽ ജലനിരപ്പ് 73 ശതമാനം 

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞു
മഴ കുറഞ്ഞു, ഇടുക്കി ഡാമിൽ ജലനിരപ്പ് 73 ശതമാനം 

ഇടുക്കി: ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞു. ബുധനാഴ്‌ച 35.05 മില്ലിമീറ്റർ  മഴയാണ്‌ പ്രദേശത്ത് പെയ്തത്. ഇതോടെ ജലനിരപ്പ്‌ ആകെ സംഭരണശേഷിയുടെ 73 ശതമാനമായി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ബുധനാഴ്ച രാവിലെ ആറിന് 136.95 അടിയിൽ എത്തി. അണക്കെട്ടിൽനിന്ന്‌ തമിഴ്നാട് ശരാശരി ഓരോ സെക്കൻഡിലും  2105 ഘന അടി വീതം വെള്ളം കൊണ്ടുപോയി. ഓരോ സെക്കൻഡിലും ശരാശരി 2688.33 ഘനയടി വീതം വെള്ളം ഒഴുകിയെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com