മുഖ്യമന്ത്രിയും ഗവര്‍ണറും ആനച്ചാലിലെത്തി ; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പെട്ടിമുടിയിലേക്ക് ( ചിത്രങ്ങള്‍)

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്
മുഖ്യമന്ത്രിയും ഗവര്‍ണറും ആനച്ചാലിലെത്തി ; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പെട്ടിമുടിയിലേക്ക് ( ചിത്രങ്ങള്‍)

മൂന്നാര്‍: മൂന്നാര്‍ രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും എത്തി. ഹെലികോപ്റ്ററില്‍ ആനച്ചാലിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ഹെലിപ്പാഡിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വന്നിറങ്ങിയത്.

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും ഇവര്‍ക്കൊപ്പമുണ്ട്. മന്ത്രി എം.എം മണി, ജില്ലയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തി ഗവര്‍ണറെയും മുഖ്യമന്ത്രിയെയും സ്വീകരിച്ചു. 

ആനച്ചാലില്‍ വന്നിറങ്ങിയ ഗവര്‍ണറും മുഖ്യമന്ത്രിയും നേരെ പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ടീ കൗണ്ടി റിസോര്‍ട്ടില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. പെട്ടിമുടി പ്രത്യേക പുനരധിവാസ പാക്കേജ് ഉന്നതതലയോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും. 

മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തിന്റെ ആറാം ദിവസമായ ഇന്നലെ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. കന്നിയാര്‍ കേന്ദ്രീകരിച്ചാണ് ദൗത്യസംഘം തിരച്ചില്‍ നടത്തുന്നത്. കന്നിയാറിന് അപ്പുറത്തെ വനത്തിലും ദൗത്യ സംഘം പരിശോധന നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com