സ്വര്‍ണക്കടത്ത് : സ്വപ്‌നയ്ക്ക് ജാമ്യമില്ല ; ഹര്‍ജി തള്ളി

സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സെയ്തലവിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി
സ്വര്‍ണക്കടത്ത് : സ്വപ്‌നയ്ക്ക് ജാമ്യമില്ല ; ഹര്‍ജി തള്ളി

കൊച്ചി : തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സെയ്തലവിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.  

പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും, അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും കേസ് പരിഗണിക്കവെ കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ വ്യാവസായിക അടിസ്ഥാനത്തിലാണ് കള്ളക്കടത്ത് നടത്തിയിരുന്നത്. 

പ്രതികള്‍ക്ക് ഉന്നത തലത്തില്‍ ബന്ധങ്ങളുണ്ട്. ഇത് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഉപയോഗിച്ചേക്കും. മാത്രമല്ല. വിദേശത്തുള്ള പ്രതികള്‍ പിടിയിലാകുന്നതു വരെ ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. 

കസ്റ്റംസിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 17 ലേക്ക് മാറ്റി. നേരത്തെ എന്‍ഐഎ കോടതിയും സ്വപ്‌നയുടെ ജാമ്യപേക്ഷ തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com