രണ്ടുവയസ്സുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തി; പെട്ടിമുടി ദുരന്തത്തിൽ മരണം 56 ആയി; തിരച്ചിൽ തുടരുന്നു

സിമന്റ്പാലം എന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
രണ്ടുവയസ്സുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തി; പെട്ടിമുടി ദുരന്തത്തിൽ മരണം 56 ആയി; തിരച്ചിൽ തുടരുന്നു

മൂന്നാര്‍: മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരു കുട്ടിയെ മൃതദേഹം കൂടി കണ്ടെടുത്തു.  സമീപത്തെ പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. രണ്ടുവയസ്സുകാരി തനുഷ്‌കയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

സിമന്റ്പാലം എന്ന് അറിയപ്പെടുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട 14 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.

കഴിഞ്ഞ നാല് ദിവസത്തിനിടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത് പെട്ടിമുടിയാറിന്റെ തീരത്ത് നിന്നും,  കൽക്കെട്ടുകൾക്ക്  ഇടയിൽ നിന്നുമാണ്. പെട്ടിമുടിയാറിലൂടെ കൂടുതൽ മൃതദേഹങ്ങൾ ഒഴുകി പോയേക്കാം എന്ന നിഗമനത്തിൽ ആണ് അതി സാഹസികമായി തിരച്ചിൽ ഇവിടേക്ക് കേന്ദ്രീകരിച്ചത്. 

പെട്ടിമുടിയാറിൽ 4 കിലോമീറ്റർ താഴെ ഗ്രെവൽ ബാങ്കിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉരുൾപൊട്ടി തകർന്ന പെട്ടിമുടിയിലെ മൂന്നേക്കർ ജനവാസമേഖലയിൽ വീണ്ടും മണ്ണ് നീക്കം ചെയ്തുകൊണ്ടുള്ള  പരിശോധനയും നടത്തും. ഇന്നലെ പത്തു മണിക്കൂർ നീണ്ടു നിന്ന പരിശോധനയിൽ  മൃതദേഹങ്ങൾ ഒന്നും  കണ്ടെത്തിയിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com