വെള്ളപ്പൊക്കത്തിൽ വീട് മുങ്ങി, വാടക വീട്ടിലേക്ക് മാറിയ വയോധികൻ കോവിഡ് ബാധിച്ചു മരിച്ചു

വെള്ളപ്പൊക്കത്തിൽ വീട് മുങ്ങി, വാടക വീട്ടിലേക്ക് മാറിയ വയോധികൻ കോവിഡ് ബാധിച്ചു മരിച്ചു

മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

കോട്ടയം: വെള്ളപ്പൊക്കത്തെ തുടർന്ന് വീട് മാറി താമസിച്ച വയോധികൻ കോവിഡ് ബാധിച്ചു മരിച്ചു. വേളൂർ പരുവക്കുളത്തുമാലിൽ 92 വയസ്സുള്ള ഏബ്രഹാം ജേക്കബാണ് മരിച്ചത്. മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

സ്വന്തം വീട്ടിൽ വെളളം കയറിയതിനെ തുടർന്ന് ഈ മാസം ഒൻപതാം തിയതി ജേക്കബും കുടുംബവും പനമ്പാലത്ത് വീട് വാടകയ്ക്ക് മാറിയിരുന്നു.  ശ്വാസം മുട്ടൽ അനുഭവപ്പെട്ടതോടെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്രവസാംപിൾ പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെയാണ് മരിച്ചത്.

വിദേശത്തായിരുന്ന ജേക്കബിന്റെ രണ്ട് മക്കൾ നാട്ടിലെത്തിയിട്ടുണ്ട്. ഇതിൽ ഒരാളുടെ ക്വാറന്റീൻ ക്വാറന്റീൻ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ജേക്കബിന്റെ സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തി. സമ്പർക്കപ്പട്ടികയിലുള്ളവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com