സന്ദർശകരെ ഒഴിവാക്കണം; പൊതുയോ​ഗങ്ങൾ ഒഴിവാക്കണം; വിഐപികൾക്കായി പ്രത്യേക കോവിഡ് മാർനിർദേശം 

വീട്ടുകാർക്ക് രോഗ ലക്ഷണം ഉണ്ടായാൽ ഉടൻ ആന്റിജൻ പരിശോധന നടത്തണം, വീട്ടിലെ ജോലിക്കാർ ഉൾപ്പെടെ നിർദേശങ്ങൾ പാലിക്കണം
സന്ദർശകരെ ഒഴിവാക്കണം; പൊതുയോ​ഗങ്ങൾ ഒഴിവാക്കണം; വിഐപികൾക്കായി പ്രത്യേക കോവിഡ് മാർനിർദേശം 

തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപികൾക്കായി പ്രത്യേക കോവിഡ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. പൊതു പരിപാടികളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും ഒഴിവാക്കണം. പൊതുപരിപാടിയിൽ പോകേണ്ടി വന്നാൽ ട്രിപ്പിൾ ലയർ മാസ്‌ക് ഉപയോഗിക്കണം.  നേരിട്ട് പങ്കെടുത്തുള്ള യോഗങ്ങൾ ഒഴിവാക്കണം. പകരം യോഗങ്ങള്‍ ഓൺലൈനായി നടത്തണം. യോഗം ചേരുകയാണെങ്കിൽ തുറന്ന ഹാളുകളിൽ പകുതി ആളുകളെ മാത്രം ഉൾപ്പെടുത്തി ആകണം എന്നിങ്ങനെയാണ് മാർഗ നിർദ്ദേശങ്ങള്‍.

വിഐപികൾ സന്ദർശകരെ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉച്ചത്തിൽ സംസാരിക്കരുത്. സംസാരിക്കുമ്പോഴും മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം, കൃത്യമായി അണു നശീകരണം നടത്തിയ വാഹനം മാത്രം ഉപയോഗിക്കുക, വീട്ടുകാർ പൊതു പരിപാടികളും ചടങ്ങുകളും ഒഴിവാക്കണം, വീട്ടുകാർക്ക് രോഗ ലക്ഷണം ഉണ്ടായാൽ ഉടൻ ആന്റിജൻ പരിശോധന നടത്തണം, വീട്ടിലെ ജോലിക്കാർ ഉൾപ്പെടെ നിർദേശങ്ങൾ പാലിക്കണം എന്നും മാർഗ നിർദ്ദേശമുണ്ട്. വിഐപികളുടെ സുരക്ഷാ, പേർസണൽ സ്റ്റാഫ്, ഡ്രൈവർമാർക്കും മാർഗനിർദേശം ആയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com