സര്‍ക്കാരും ഗവര്‍ണറും 15 ദിവസം തന്നിട്ടില്ല; പിന്നെ എങ്ങനെ 14 ദിവസം മുൻപ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് ചെന്നിത്തല

നിയമസഭ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സര്‍ക്കാരും ഗവര്‍ണറും 15 ദിവസം തന്നിട്ടില്ല; പിന്നെ എങ്ങനെ 14 ദിവസം മുൻപ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ വിളിച്ചു ചേർക്കാൻ 15 ദിവസം മുമ്പ് നോട്ടീസ് വേണമെന്നിരിക്കെ അവിശ്വാസ പ്രമേയത്തിന് 14 ദിവസം മുമ്പ് എങ്ങനെ നോട്ടീസ് നൽകുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. 

പിണറായി സർക്കാറിനെതിരെയും സ്പീക്കർക്കെതിരെയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയെന്നും ചെന്നിത്തല പറഞ്ഞു.  നിയമസഭയുടെ ഔദ്യോഗിക ചാനലായ സഭ ടിവിയുടെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ തനിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പരിഗണിക്കില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് ശരിയായ നിലപാടല്ലെന്നും ചെന്നിത്തല പറഞ്ഞു. 

സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടു വരണമെങ്കിൽ സമ്മേളന വിജ്ഞാപനം ഇറങ്ങി 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടമെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ സാഹചര്യത്തിൽ അസാധാരണ നടപടിയായി കണ്ട് പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയത്തിന് അനമതി നൽകണമെന്നും ചെന്നിത്തല പറഞ്ഞു. 

നിയമസഭ നടപടികള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സഭ ടിവി പ്രവര്‍ത്തനം തുടങ്ങുന്നത്.  ഈ മാസം പതിനേഴിന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല ഓണ്‍ലൈന്‍ വഴി സഭ ടിവിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് തീരുമാനം. മുഖ്യമന്ത്രിയും  പ്രതിപക്ഷ നേതാവും സാമാജികരും ഓണ്‍ലൈന്‍ വഴി ഉദ്ഘാടന സമ്മേളനത്തിന്‍റെ ഭാഗമാകുമെന്നായിരുന്നു തീരുമാനം .

വിവിധ ചാനലുകളില്‍ നിന്ന് ടൈം സ്ലോട്ട് വാങ്ങിയ ശേഷം സഭ ടിവിയുടെ നേതൃത്വത്തില്‍ ചിത്രീകരിച്ച പരിപാടികള്‍ സംപ്രേഷണം ചെയ്യും. ഇതിനു പുറമേ നെറ്റ് ഫ്ളിക്സ് മാതൃകയില്‍ ഒടിടി പ്ലാറ്റ്ഫോമും പതിനേഴിന് പ്രവര്‍ത്തനം തുടങ്ങുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com