സ്വര്‍ണക്കടത്ത് കേസില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍

യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍
സ്വര്‍ണക്കടത്ത് കേസില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍


തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. മുഹമ്മദ് അന്‍വര്‍, ഹംസത്ത് അബ്ദുല്‍ സലാം, ടി.എം. സാജു, ഹംജാദ് അലി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കായി ആറിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.

അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന് അടുത്ത ബന്ധമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നയക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നെന്ന് കോടതിയില്‍ സത്യവാങ്മൂലത്തില്‍ ഇഡി അറിയിച്ചു. ഇഡിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സ്വപ്‌നയുടെ കസ്റ്റഡി ഈ മാസം 17 വരെ നീട്ടി.

മൂന്ന് ദിവസം കൊണ്ട് സ്വപ്‌നെയെ 20 മണിക്കൂറാണ് ചോദ്യം ചെയ്തത്. സര്‍ക്കാര്‍ പ്രളയഫണ്ട് ശേഖരണത്തിന് യുഎഇയില്‍ പോയപ്പോള്‍ ശിവശങ്കറിനെ കണ്ടതായും സ്വപ്ന മൊഴി നല്‍കി. 2018 ഒക്ടോബര്‍ 17 മുതല്‍ 21 വരെ ഇരുവരും വിദേശത്തുണ്ടായിരുന്നു. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു.

കസ്റ്റഡിയില്‍ പ്രതികളെ പീഡിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. വനിതാ ഉദ്യോഗസ്ഥരില്ലാതെയാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com