ഓണം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000രൂപ ബോണസ്; അഡ്വാന്‍സ് 15,000, ഉത്തരവിറങ്ങി

27,360 രൂപവരെ ശമ്പളമുളളവര്‍ക്ക് 4000 രൂപയാണ് ബോണസ്. ഇതിനുമുകളില്‍ ശമ്പളമുളളവര്‍ക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി നല്‍കും.
ഓണം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000രൂപ ബോണസ്; അഡ്വാന്‍സ് 15,000, ഉത്തരവിറങ്ങി

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞവര്‍ഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാന്‍സും അനുവദിച്ച് ഉത്തരവിറങ്ങി. 27,360 രൂപവരെ ശമ്പളമുളളവര്‍ക്ക് 4000 രൂപയാണ് ബോണസ്. ഇതിനുമുകളില്‍ ശമ്പളമുളളവര്‍ക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി നല്‍കും.

ഓണം അഡ്വാന്‍സായി 15,000 രൂപവരെ അനുവദിക്കും. പാര്‍ട്ട് ടൈം ജീവനക്കാര്‍, കരാര്‍, ദിവസ വേതനക്കാര്‍ എന്നിവര്‍ക്ക് 5000 രൂപ അഡ്വാന്‍സ് അനുവദിക്കും. ഓഗസ്റ്റിലെ ശമ്പളവും സെപ്റ്റംബറിലെ പെന്‍ഷനും മുന്‍കൂറായി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ മാസം 24, 25, 26 തീയതികളില്‍ ഇവ വിതരണം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com