തിരുവനന്തപുരം ന​ഗരത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് ; കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ ; ഹോട്ടലുകളിൽ പാഴ്സലുകൾ മാത്രം

മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവയ്ക്കും തുറന്ന് പ്രവര്‍ത്തിക്കാം
തിരുവനന്തപുരം ന​ഗരത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് ; കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ ; ഹോട്ടലുകളിൽ പാഴ്സലുകൾ മാത്രം

തിരുവന്തപുരം: കോവിഡ് രോ​ഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തില്‍ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ ഇളവ്. അർധരാത്രി മുതലാണ് ഇളവ് നിലവിൽ വന്നത്. ഇന്നലെയാണ് തിരുവനന്തപുരം ന​ഗരത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിച്ചത്. 

ഇതനുസരിച്ച് കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം. ഹോട്ടലുകള്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. പാര്‍സലുകള്‍ മാത്രമേ അനുവദിക്കൂ. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവയ്ക്കും തുറന്ന് പ്രവര്‍ത്തിക്കാം.

കണ്ടെയിന്‍മെന്റ് സോണുകള്‍ അല്ലാത്തയിടങ്ങളില്‍ വിവാഹ പാര്‍ട്ടികള്‍ക്ക് 50 ഉം മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുണ്ട്. നഗരസഭയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.  ജൂലായ് ആറ് മുതലാണ് തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com