കൽപ്പറ്റ : വയനാട്ടിൽ വൻ കഞ്ചാവ് വേട്ട. പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ എക്സൈസിന്റെ പിടിയിലായി.
വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വച്ചാണ് കഞ്ചാവ്, എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കടത്തിയ കൽപ്പറ്റ സ്വദേശി രഞ്ജിത്ത്, കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഖിൽകുമാർ എന്നിവരാണ് പിടിയിലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ