വീട്ടിലിരുന്ന് പണം പിന്‍വലിക്കാം, എഇപിഎസ് സംവിധാനം

ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലെ തുകയാണ് പിന്‍വലിക്കാന്‍ കഴിയുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉപഭോക്താക്കള്‍ക്ക് ഇനി വീട്ടിലിരുന്ന് പണം പിന്‍വലിക്കാം. ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എഇപിഎസ് സംവിധാനം മുഖേനയാണ് പണം പിന്‍വലിക്കാവുന്നത്. 

ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലെ തുകയാണ് പിന്‍വലിക്കാന്‍ കഴിയുക. സേവനത്തിനായി തൊട്ടടുത്ത പോസ്റ്റ് ഓഫീസിലോ, പോസ്റ്റുമാനെയോ ബന്ധപ്പെടണമെന്ന് എറണാകുളം ഡിവിഷണല്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com