പ്രോട്ടോകോള്‍ ലംഘിച്ച് വിവാഹം; കൊല്ലത്ത് നവവരനും ബന്ധുക്കള്‍ക്കും കോവിഡ്

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍
പ്രോട്ടോകോള്‍ ലംഘിച്ച് വിവാഹം; കൊല്ലത്ത് നവവരനും ബന്ധുക്കള്‍ക്കും കോവിഡ്

കൊല്ലം: പത്തനാപുരത്ത് നവവരനും നാല് ബന്ധുക്കള്‍ക്കും കോവിഡ്. ഇതേതുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ നിരീക്ഷണത്തില്‍ പോയി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം. 

48 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു. ഇവരില്‍ ആന്റിജന്‍ പരിശോധന നടത്തിയപ്പോഴാണ് നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ബാക്കി 44 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവ സാമ്പിളുകള്‍ ടെസ്റ്റിനായി ശേഖരിക്കുന്നുണ്ട്. 

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെതുടര്‍ന്ന് കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നത് ആലോചിക്കുന്നുണ്ട്. 

തെന്‍മല പോലീസ് സ്‌റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്‌റ്റേഷന്‍ അടച്ചിട്ടു. അണുവിമുക്തമാക്കാനാണ് അടച്ചിട്ടത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് ഏഴ് മണിക്ക് ശേഷം തുറന്ന കട അടപ്പിക്കാന്‍ ഈ പൊലീസുകാരന്‍ പോയിരുന്നു. ഈ കടയുടമയ്ക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇയാളില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com