ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പളം, പെന്‍ഷന്‍ 20ന്; വേണ്ടത് 6,000 കോടി: തോമസ് ഐസക് 

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിനു മുമ്പ് ഈ മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യും
ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പളം, പെന്‍ഷന്‍ 20ന്; വേണ്ടത് 6,000 കോടി: തോമസ് ഐസക് 

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിനു മുമ്പ് ഈ മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യും. 20ന് പെന്‍ഷനും 24ന് ശമ്പളവും വിതരണം ചെയ്ത് തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടെ ഈ മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശന്വളം കിട്ടും. അടുത്ത രണ്ടാഴ്ച കൊണ്ട് ആറായിരം കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുന്നതോടെ ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാകുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

വിപണിയില്‍ പണമെത്തിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഈ മാസം അവസാനമാണ് ഓണ ദിവസങ്ങള്‍. അതുകൊണ്ടാണ് ഈ മാസത്തെ ശമ്പളം നേരത്തെ കൊടുക്കാന്‍ തീരുമാനമെടുത്തത്.സാധാരണഗതിയില്‍ ഓഗസ്റ്റ് മാസത്തെ ശമ്പളം സെപ്റ്റബര്‍ ഒന്നുമുതലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാറുള്ളത്. ഇത്തവണ ഓഗസ്റ്റ് മാസാന്ത്യം ഓണം വരുന്നതിനാലാണ് ശമ്പളം നേരത്തെ നല്‍കുന്നത്.

ശന്വളം, പെന്‍ഷന്‍, 4000 രൂപ വച്ച് ബോണസ്, ഉത്സവ ബത്ത, 15000 രൂപ വീതം ശന്വള അഡ്വാന്‍സ് തുടങ്ങിയവയ്ക്കാണ് രണ്ടാഴ്ചയ്ക്കകം ആറായിരം കോടി രൂപ വേണ്ടിവരിക. രണ്ടായിരത്തിയഞ്ഞൂറ് കോടി വരെ ട്രഷറി ഓവര്‍ ഡ്രാഫ്റ്റില്‍ പോകാം. അതിനകത്ത് ചെലവ് ഒതുങ്ങുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com