പെട്ടിമുടി ദുരന്തം: രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഇനി കണ്ടെത്താനുള്ളത് 12പേരെ

ഇതുവരെ 58 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 12പേരെക്കൂടി കണ്ടെത്താനുണ്ട്. 
പെട്ടിമുടി ദുരന്തം: രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഇനി കണ്ടെത്താനുള്ളത് 12പേരെ

മൂന്നാര്‍: ഇടുക്കി രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതുവരെ 58 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 12പേരെക്കൂടി കണ്ടെത്താനുണ്ട്. 

ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടുവയസ്സുകാരി തനുഷ്‌കയുടെ മൃതദേഹം പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. സിമന്റ്പാലം എന്ന് അറിയപ്പെടുന്ന സ്ഥലത്ത് ജെ.സി.ബി. ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഓഗസ്റ്റ് ഏഴിന് രാത്രിയാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയത്. കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലേക്ക് കുന്നിടിഞ്ഞു വീഴുകയായിരുന്നു. ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിയില്‍നിന്നു വന്‍ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുള്‍ രണ്ട് കിലോമീറ്റര്‍ താഴെയുള്ള തൊഴിലാളിലയങ്ങളെ തകര്‍ത്തെറിഞ്ഞ് പെട്ടിമുടി പുഴയിലേക്ക് പതിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com