മദ്യപാനത്തിനിടെ തർക്കം; കൊച്ചിയിൽ യുവാവിന് കുത്തേറ്റു; അറസ്റ്റ്

മദ്യപാനത്തിനിടെ തർക്കം; കൊച്ചിയിൽ യുവാവിന് കുത്തേറ്റു; അറസ്റ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. കൊച്ചിയിലെ തമ്മനത്താണ് സംഭവം. പത്തനംതിട്ട അടൂർ സ്വദേശി മനുവിനാണ് കുത്തേറ്റത്. 

സംഭവത്തിൽ പന്തളം സ്വദേശിയും മനുവിൻറെ സുഹൃത്തുമായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. 

മദ്യാപനത്തിനിടെ മുറിയിലെ ഫാൻ ശരിയാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ മനുവിനെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com