അയിരൂർ പൊലീസ് സ്റ്റേഷനിലെ 15 പൊലിസുകാർക്ക് കോവിഡ്

അയിരൂർ പൊലീസ് സ്റ്റേഷനിലെ 15 പൊലിസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു
അയിരൂർ പൊലീസ് സ്റ്റേഷനിലെ 15 പൊലിസുകാർക്ക് കോവിഡ്

പത്തനംതിട്ട: അയിരൂർ പൊലീസ് സ്റ്റേഷനിലെ 15 പൊലിസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. കൻ്റോൺമെന്റ് അസി. കമ്മീഷണർ ഓഫീസിലെ 8 പൊലീസുകാർക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പത്തനം തിട്ട ജില്ലയിൽ നിരവധി പൊല‌ീസുകാർക്ക് ഇതിനകം രോ​ഗം കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എസിപിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ സമ്പര്‍ക്കവിലക്ക് പ്രഖ്യാപിച്ച് സ്വയം നിരീക്ഷണത്തില്‍ പോയി.

കോവിഡ് വ്യാപനം രൂക്ഷമായി നേടിരുന്ന കോഴിക്കോട് ഇന്നലെ മാത്രം 118 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് ഇതിലെ 96 പേര്‍ക്കും രോഗബാധ ഉണ്ടായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 22 പേര്‍ക്കും കൊയിലാണ്ടി നഗരസഭയില്‍ 15 പേര്‍ക്കും തിരുവളളൂര്‍ ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്കും രോഗം ബാധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com