കൊല്ലത്ത് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മത്സ്യതൊഴിലാളി തൂങ്ങി മരിച്ചു 

വാതിലിൻ്റെ മുകൾഭാഗം വഴി നോക്കിയപ്പോൾ ഇയാൾ ഫാനിൽ തൂങ്ങി നിൽക്കുന്നതായാണ് കണ്ടത്‌
കൊല്ലത്ത് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മത്സ്യതൊഴിലാളി തൂങ്ങി മരിച്ചു 

കൊല്ലം: കോവിഡ് നീരീക്ഷണത്തിൽ തുടരുന്നയാൾ ക്വാറന്റൈൻ കേന്ദ്രത്തിൽ തൂങ്ങി മരിച്ചു. ഓച്ചിറ ക്ലാപ്പനവള്ളിക്കാവ് കാവേരി ക്വാറൻ്റീൻ കേന്ദ്രത്തിൽ കഴിഞ്ഞുവന്ന  മത്സ്യതൊഴിലാളിയാണ് മുറിയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ, പയ്യന്നൂർ താഴത്തെ പുരയിടത്തിൽ സദേവനാണ് മരിച്ചത്. 42 വയസായിരുന്നു. കഴിഞ്ഞ നാലുവർഷമായി അഴിയ്ക്കൽ ഹാർബറിൽ ജോലി നോക്കിവരുകയായിരുന്ന ഇയാൾ കഴിഞ്ഞ 13 - ന് പനി ബാധിച്ച് ബോധരഹിതനായി കുഴഞ്ഞു വീണിരുന്നു. പൊലീസ് ഇയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് അന്നേദിവസം രാത്രി ഒൻപത് മണിയോടെ നിരീക്ഷണാർഥം ക്വാറൻ്റെൻ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ ഇയാൾ പ്രഭാത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. ഉച്ചയ്ക്ക് ഭക്ഷണവുമായി സന്നദ്ധ പ്രവർത്തകർ എത്തിയപ്പോൾ മുറിയുടെ വാതിൽ പൂട്ടിയിട്ടതായി കാണപ്പെട്ടു. വാതിലിൻ്റെ മുകൾഭാഗം വഴി നോക്കിയപ്പോൾ ഇയാൾ ഫാനിൽ തൂങ്ങി നിൽക്കുന്നതായാണ് കണ്ടത്‌.

ഇയാളുടെ കൈയ്യിൽനിന്നും രക്തം വാർന്നതായും കാണപ്പെട്ടു. ഓച്ചിറ പൊലീസെത്തി . മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com