കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; കമ്മീഷണര്‍ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍

സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന കോഴിക്കോട് ജില്ലയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; കമ്മീഷണര്‍ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍

കോഴിക്കോട്: സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന കോഴിക്കോട് ജില്ലയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എസിപിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ സമ്പര്‍ക്കവിലക്ക് പ്രഖ്യാപിച്ച് സ്വയം നിരീക്ഷണത്തില്‍ പോയി.

കോവിഡ് വ്യാപനം രൂക്ഷമായി നേടിരുന്ന കോഴിക്കോട് ഇന്നലെ മാത്രം 118 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് ഇതിലെ 96 പേര്‍ക്കും രോഗബാധ ഉണ്ടായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 22 പേര്‍ക്കും കൊയിലാണ്ടി നഗരസഭയില്‍ 15 പേര്‍ക്കും തിരുവളളൂര്‍ ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്കും രോഗം ബാധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com