ടിവിക്കു മുകളിൽ പത്തിവിടർത്തി മൂർഖൻ പാമ്പ് ; ഭയന്നുവിറച്ച് വീട്ടുകാർ

വാവ സുരേഷെത്തി മൂർഖനെ പിടികൂടിയതോടെയാണ് വീട്ടുകാരുടെ ശ്വാസം നേരെ വീണത്
ടിവിക്കു മുകളിൽ പത്തിവിടർത്തി മൂർഖൻ പാമ്പ് ; ഭയന്നുവിറച്ച് വീട്ടുകാർ

കോട്ടയം : ടിവിക്കു മുകളിൽ പത്തിവിടർത്തി മൂർഖൻ പാമ്പ്. ഭയന്ന വീട്ടുകാർ വാവ സുരേഷിനെ സഹായത്തിന് വിളിച്ചു. സുരേഷെത്തി മൂർഖനെ പിടികൂടിയതോടെയാണ് വീട്ടുകാരുടെ ശ്വാസം നേരെ വീണത്. കോട്ടയം ജില്ലയിലെ പായിപ്പാടാണ് സംഭവം.

പായിപ്പാട് ചന്ദ്രോദയത്തിൽ സുരേഷ്കുമാറിന്റെ വീട്ടിൽ രാവിലെ 10 മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. ടിവിക്കു മുകളിൽ കയറി ഇരിപ്പുറപ്പിച്ചത് ചേരയാണെന്നാണ്  വീട്ടുകാർ കരുതിയത്. അതുകൊണ്ട് തന്നെ തനിയെ ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്നും വീട്ടുകാർ വിചാരിച്ചു. 

എന്നാൽ പാമ്പ് പത്തിവിരിച്ചതോടെയാണ് വീടിനുള്ളിൽ കയറിയിരിക്കുന്നത് മൂർഖൻ പാമ്പാണെന്ന് വീട്ടുകാർക്ക് മനസ്സിലായത്. തുടർന്ന് വാവ സുരേഷിനെ വിവരം അറിയിച്ചു.  വാവ സുരേഷ് എത്തി  വൈകിട്ട് ആറരയോടെ ടിവിക്കു മുകളിൽ നിന്നും പാമ്പിനെ പിടികൂടി. പിന്നീട് പാമ്പിനെ റാന്നി വനംവകുപ്പിന് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com