സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം ; എറണാകുളത്തും കോഴിക്കോട്ടും രണ്ടു പേര്‍ വീതം 

എറണാകുളത്തും കോഴിക്കോട്ടും രണ്ടു പേര്‍ വീതവും പത്തനംതിട്ടയില്‍ ഒരാളുമാണ് മരിച്ചത്
സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം ; എറണാകുളത്തും കോഴിക്കോട്ടും രണ്ടു പേര്‍ വീതം 

കൊച്ചി : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് അഞ്ചുപേര്‍ മരിച്ചു. എറണാകുളത്തും കോഴിക്കോട്ടും രണ്ടു പേര്‍ വീതവും പത്തനംതിട്ടയില്‍ ഒരാളുമാണ് മരിച്ചത്. 

ആലുവ തായിക്കാട്ടുകര സദാനന്ദന്‍ (57), മൂത്തകുന്നം  കോട്ടുവള്ളിക്കാട് സ്വദേശി വൃന്ദ ജീവന്‍ ( 47 ) എന്നിവരാണ് എറണാകുളത്ത് മരിച്ചത്. 

വടകര ബാലുശ്ശേരി വട്ടോളി ഷൈന്‍ ബാബു (47), മാവൂര്‍ സ്വദേശി സുലു ( 49 ) എന്നിവരാണ് കോഴിക്കോട് മരിച്ചത്. ഷൈന്‍ ബാബു വടകര എസ് പി ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് ആണ്. 

പത്തനംതിട്ടയില്‍ തിരുവല്ല ഏനാത്ത് രാഘവന്‍ നായര്‍ (80) ആണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com