ഒരു സ്ഥാനാർത്ഥിക്കും വോട്ടില്ല ; രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗം വിട്ടുനിന്നേക്കും

വിട്ടുനിൽക്കുന്നതു തന്നെ യുഡിഎഫിന് അർഹമായ മറുപടിയാണെന്നും യോ​ഗം വിലയിരുത്തി
ഒരു സ്ഥാനാർത്ഥിക്കും വോട്ടില്ല ; രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗം വിട്ടുനിന്നേക്കും

തിരുവനന്തപുരം :  രാജ്യസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം വിട്ടുനിന്നേക്കും. പാർട്ടി എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ.ജയരാജും രണ്ടു മുന്നണിക്കും വോട്ടു ചെയ്യില്ലെന്നാണ് റിപ്പോർട്ടുകൾ. കഴി‍ഞ്ഞ ദിവസം ചേർന്ന പാർട്ടി ഉന്നതാധികാര സമിതി ഈ ധാരണയിലെത്തിയതായി സൂചനയുണ്ട്.

അന്തിമ തീരുമാനം എടുക്കാൻ നിയമസഭാകക്ഷി യോഗത്തെ ചുമതലപ്പെടുത്തിയെന്നാണ് പാർട്ടി ഔദ്യോ​ഗികമായി വ്യക്തമാക്കിയത്. യുഡിഎഫിൽ നിന്ന് ഒഴിവാക്കിയതിനു മറുപടിയായി കോൺഗ്രസ് സ്ഥാനാർഥിയെ എതി‍ർത്തു വോട്ടു ചെയ്യണമെന്ന അഭിപ്രായം യോഗത്തിൽ വന്നു. എന്നാൽ തൽക്കാലം സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചതിനാൽ അതേ നിലപാടു നിയമസഭയിലും ഉയർത്തിപ്പിടിക്കണമെന്ന അഭിപ്രായം അംഗീകരിക്കുകയായിരുന്നു. 

വിട്ടുനിൽക്കുന്നതു തന്നെ യുഡിഎഫിന് അർഹമായ മറുപടിയാണെന്നും യോ​ഗം വിലയിരുത്തി. പിളർപ്പിനു മുൻപു നിയമസഭാകക്ഷി വിപ്പ് ആയിരുന്ന റോഷി അഗസ്റ്റിൻ ഇതു സംബന്ധിച്ച വിപ്പ് ജോസഫ് പക്ഷ എംഎൽഎമാർക്ക് അടക്കം നൽകും. വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കണം എന്ന നിർദേശമാവും നൽകുക. പിളർപ്പിനു ശേഷം മോൻസ് ജോസഫിനെ വിപ്പ് ആക്കിയ ജോസഫ് വിഭാഗം യുഡിഎഫ് സ്ഥാനാർഥിക്കു വോട്ടു ചെയ്യണമെന്ന ബദൽവിപ്പ് നൽകുമെന്നും ജോസ്പക്ഷം അനുമാനിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com