കൃഷ്ണപിള്ളയുടെ തറവാട് സിപിഐ വിലയ്ക്കു വാങ്ങി; സ്മാരകം നിര്‍മ്മിക്കുമെന്ന് കാനം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ വൈക്കത്തെ തറവാട് ചരിത്ര സ്മാരകമാകുന്നു.
കൃഷ്ണപിള്ളയുടെ തറവാട് സിപിഐ വിലയ്ക്കു വാങ്ങി; സ്മാരകം നിര്‍മ്മിക്കുമെന്ന് കാനം

തിരുവനന്തപുരം: സിപിഐ കേരള ഘടകത്തിന്റെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി കൃഷ്ണപിള്ളയുടെ വൈക്കത്തെ തറവാട് ചരിത്ര സ്മാരകമാകുന്നു. വൈക്കം ക്ഷേത്രത്തിന് അടുത്തുള്ള പറൂര്‍ കുടുംബത്തിലാണ് കൃഷ്ണപിള്ള ജനിച്ചത്. ജന്മഗൃഹം അടങ്ങുന്ന പതിനാറര സെന്റ് സ്ഥലം സിപിഐ സംസ്ഥാന കൗണ്‍സിലിന് വേണ്ടി വിലയ്ക്ക് വാങ്ങിയതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

1927ലാണ് പറൂര്‍ കുടുംബം ഭാഗം വെക്കുന്നത്, കൃഷ്ണപിള്ളയുടെ ഇരുപത്തിയൊന്നാം വയസ്സില്‍. തറവാട് ഭാഗം വെക്കുന്നതിനെ ആദ്യം കൃഷ്ണപിള്ള എതിര്‍ത്തു. ഒടുവില്‍ അതിന് സമ്മതിച്ചു. ഭാഗിക്കാന്‍ ഉണ്ടായിരുന്നത് പുരയിടവും പറമ്പുമാണ്. ഒന്നിച്ച് തീറ് കൊടുത്തു. സെന്റിന് പതിനഞ്ച് രൂപവെച്ചാണ് വിറ്റത്. കിട്ടിയത് രണ്ടായിരം രൂപ. ഇത് മൂന്നാള്‍ക്കായി പങ്കുവെച്ചു. ആ സ്ഥലമാണ് കെ എസ് സുനീഷ്, കെ എസ് കണ്ണന്‍, നന്ദിനി സോമന്‍ എന്നിവരില്‍ നിന്ന് സിപിഐ വിലയ്ക്ക് വാങ്ങിയതെന്ന് കാനം പറഞ്ഞു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം അനാവരണം ചെയ്യുന്ന ഒരു സ്മാരകം ഇവിടെ ഉയര്‍ത്താനാണ് ആലോചിക്കുന്നത്. വിശാലമായ ഒരു റഫറന്‍സ് ലൈബ്രറിയും സ്ഥാപിക്കുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com