തലസ്ഥാനത്ത് അതീവ ഗുരുതരാവസ്ഥ; ഇന്ന് 489പേര്‍ക്ക് കോവിഡ്; ജില്ല തിരിച്ചുള്ള കണക്ക്

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്നും സ്ഥിതി അതീവ ഗുരുതരം
തലസ്ഥാനത്ത് അതീവ ഗുരുതരാവസ്ഥ; ഇന്ന് 489പേര്‍ക്ക് കോവിഡ്; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്നും സ്ഥിതി അതീവ ഗുരുതരം. 489പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 476 പേര്‍ക്ക് സമ്പര്‍ക്കംവഴിയാണ് കോവിഡ് ബാധിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 476, മലപ്പുറം 220, എറണാകുളം 173, കോഴിക്കോട് 146, ആലപ്പുഴ 117, കണ്ണൂര്‍ 111, കൊല്ലം കോട്ടയം ജില്ലകളില്‍ 86 പേര്‍ക്ക് വീതം, പത്തനംതിട്ട 52, പാലക്കാട്, വയനാട് ജില്ലകളില്‍ 44 പേര്‍ക്ക് വീതവം, തൃശൂര്‍ 42, കാസര്‍കോട് 40, ഇടുക്കി 4 എന്നിങ്ങനെയാണ് സമ്പര്‍ക്കംവഴി രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com