കോവിഡ് ബാധിതര്‍ക്ക് പ്രോക്‌സി വോട്ട് ; പഞ്ചായത്തീരാജ് ചട്ടത്തില്‍ ഭേദഗതി വേണം : സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

കോവിഡ് രോഗബാധിതര്‍ക്ക് പ്രോക്‌സി വോട്ടോ തപാല്‍ വോട്ടോ ചെയ്യാന്‍ അവസരം നല്‍കണം
കോവിഡ് ബാധിതര്‍ക്ക് പ്രോക്‌സി വോട്ട് ; പഞ്ചായത്തീരാജ് ചട്ടത്തില്‍ ഭേദഗതി വേണം : സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി. 

കോവിഡ് രോഗബാധിതര്‍ക്ക് പ്രോക്‌സി വോട്ടോ തപാല്‍ വോട്ടോ ചെയ്യാന്‍ അവസരം നല്‍കണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഇത്തരത്തില്‍ വോട്ടു ചെയ്യാന്‍ അവസരം നല്‍കേണ്ടതാണ്. ഇതിനായി പഞ്ചായത്തീരാജ് ചട്ടത്തില്‍ ( മുനിസിപ്പല്‍ ആക്ട് ) നിയമഭേദഗതി വരുത്തണമെന്നും കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടി കൂട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്തവരുടെ ഹിയറിംഗ് നാളെ തുടങ്ങും. ഹിയറിം​ഗിന് ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

ഒക്ടോബർ അവസാനം തെരഞ്ഞെടുപ്പ് നടത്തുക ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.  കാലാവധി അവസാനിക്കുന്ന നവംബർ 11 നകം പുതിയ ഭരണസമിതി അധികാരത്തിൽ വരുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com