ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ്; 500 രൂപയ്ക്കുള്ള സാധനങ്ങളില്ല; തൂക്കത്തിലും കുറവ്

സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ 500 രൂപയുടെ സാധനങ്ങള്‍ ഇല്ലെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍
ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ്; 500 രൂപയ്ക്കുള്ള സാധനങ്ങളില്ല; തൂക്കത്തിലും കുറവ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ 500 രൂപയുടെ സാധനങ്ങള്‍ ഇല്ലെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. ശര്‍ക്കരയുടെ തൂക്കത്തില്‍ കുറവുണ്ട്. ഓപ്പറേഷന്‍ കിറ്റ് ക്ലീനിലാണ് കണ്ടെത്തല്‍ പല സാധനങ്ങളിലും ഉത്പാദന തിയതിയും കാലാവധിയും രേഖപ്പെടുത്തിയിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തി.

ഇതേകുറിച്ച് പരക്കെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. നിരവധി സ്ഥലങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് വിജിലന്‍സ് സംസ്ഥാനത്തെ ചില സപ്ലൈകോ ഗോഡൗണില്‍ പരിശോധന നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് ഓണക്കിറ്റിലെ ഗുരുതരമായി പിഴവുകള്‍ കണ്ടെത്തിയത്.

500 രൂപയ്ക്കുള്ള സാധനങ്ങള്‍ കിറ്റിലില്ല. മാത്രമല്ല സാധനങ്ങളില്‍ കുറവുണ്ട്. ശര്‍ക്കര ഒരു കിലോ ആണെങ്കില്‍ തൂക്കി നോക്കിയപ്പോള്‍ അതുണ്ടായില്ല. ഗുണനിലവാരമുള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പോരായ്മ ഉണ്ടായി. കൂടാതെ കമ്പോളവിലയെക്കാള്‍ ഉയര്‍ന്ന വിലയാണ് സാധനങ്ങളില്‍ രേഖപ്പെടുത്തിയതെന്നും വിജിലന്‍സ് കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com