പിങ്ക് കാർഡുകാർക്ക് ഓണക്കിറ്റ് ഇന്നു മുതൽ; കാർഡ് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് ആ​ദ്യം

ജൂലൈ മാസത്തില്‍ റേഷന്‍ വാങ്ങിയ കടകളില്‍നിന്ന് കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് ലഭിക്കും
പിങ്ക് കാർഡുകാർക്ക് ഓണക്കിറ്റ് ഇന്നു മുതൽ; കാർഡ് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് ആ​ദ്യം

തിരുവനന്തപുരം; പിങ്ക് റേഷൻ കാർഡുകാർക്കുള്ള ഓണക്കിറ്റ് വിതരണം ഇന്നു മുതൽ ആരംഭിക്കും. ജൂലൈ മാസത്തില്‍ റേഷന്‍ വാങ്ങിയ കടകളില്‍നിന്ന് കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് ലഭിക്കും. റേഷൻ കാർഡ് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്കാണ് ഇന്ന് കിറ്റ് ലഭിക്കുക. 

ഒന്ന്, രണ്ട് അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ കിറ്റ് ലഭിക്കും. 22ന് മൂന്ന്, നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും, 24ന് ആറ്, ഏഴ്, എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും കിറ്റ് ലഭിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ സെക്രട്ടറി അറിയിച്ചു.

ഇതിനു ശേഷം നീല , വെള്ള കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ മഞ്ഞ കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് നൽകിയത്. 500 രൂപ വില വരുന്ന 11 ഇനം സാധനങ്ങളാണു കിറ്റിൽ. റേഷൻ കാർഡുള്ള എല്ലാ കുടുംബങ്ങൾക്കും കിറ്റ് ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com