ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി എന്നിവിടങ്ങളില്‍ രോഗവ്യാപനം രൂക്ഷം; എറണാകുളം ജില്ലയില്‍ ഇന്ന് 150പേര്‍ക്ക് കോവിഡ്

ഇന്ന് 121 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 115 പേര്‍ എറണാകുളം സ്വദേശികളും, 4 പേര്‍ മറ്റ് ജില്ലക്കാരും 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ആണ്.
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി എന്നിവിടങ്ങളില്‍ രോഗവ്യാപനം രൂക്ഷം; എറണാകുളം ജില്ലയില്‍ ഇന്ന് 150പേര്‍ക്ക് കോവിഡ്


കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 150പര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 143പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ആലു ക്ലസ്റ്ററില്‍ 13പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പളളുരുത്തിയിലും 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററില്‍ 13, മട്ടാഞ്ചേരിയില്‍ 11പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്ന് 121 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 115 പേര്‍ എറണാകുളം സ്വദേശികളും, 4 പേര്‍ മറ്റ് ജില്ലക്കാരും 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ആണ്.

ഇന്ന് 1002 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1478 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 15531 ആണ്. ഇതില്‍ 13406 പേര്‍ വീടുകളിലും, 196 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1929 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 178 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com