വനിതാ സുഹൃത്തിനെച്ചൊല്ലി മുമ്പും തര്‍ക്കം ; വൈരാഗ്യമായി മാറി ; തെളിവ് നശിപ്പിക്കാന്‍ വസ്ത്രങ്ങള്‍ പുഴയിലെറിഞ്ഞു ; കുമ്പള കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

സംഘത്തില്‍ ഉള്‍പ്പെട്ട നാലാമനായി തിരച്ചില്‍ ഊര്‍ജിതമാക്കി
വനിതാ സുഹൃത്തിനെച്ചൊല്ലി മുമ്പും തര്‍ക്കം ; വൈരാഗ്യമായി മാറി ; തെളിവ് നശിപ്പിക്കാന്‍ വസ്ത്രങ്ങള്‍ പുഴയിലെറിഞ്ഞു ; കുമ്പള കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

കാസര്‍കോട് : കാസര്‍കോട് കുമ്പളയില്‍ സ്വകാര്യ ഓയില്‍ മില്ലിലെ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വനിതാ സുഹൃത്തിന്റെ പേരിലുള്ള തര്‍ക്കമാണ് വൈരാഗ്യത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. നായിക്കാപ്പ് സ്വദേശി ഹരീഷ് ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. 

കേസില്‍ മുഖ്യപ്രതി ശ്രീകുമാര്‍ അറസ്റ്റിലായിരുന്നു. ചൊവ്വാഴ്ച തൂങ്ങി മരിച്ച രണ്ട് യുവാക്കള്‍ക്കും കൃത്യത്തില്‍ പങ്കുള്ളതായി പൊലീസ് പറഞ്ഞു. സംഘത്തില്‍ ഉള്‍പ്പെട്ട നാലാമനായി തിരച്ചില്‍ ഊര്‍ജിതമാക്കി. തിങ്കളാഴ്ച രാത്രി ഒന്‍പതരയ്ക്കും പത്തരയ്ക്കും ഇടയിലാണ് ഈ അരുംകൊല നടന്നത്. കൊലയ്ക്കുശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതി ശ്രീകുമാര്‍ വസ്ത്രങ്ങള്‍ സമീപത്തെ പുഴയില്‍ ഉപേക്ഷിച്ചുവെന്നും പൊലീസ് അറിയിച്ചു.

വനിതാ സുഹൃത്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇതിന് മുന്‍പും കൊല്ലപ്പെട്ട ഹരീഷും ശ്രീകുമാറും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. അങ്ങനെ നാളുകളായുള്ള വൈരാഗ്യം കൊലയിലേക്ക് എത്തുകയായിരുന്നു. ഒറ്റയ്ക്കല്ല കൊലപാതകമെന്ന് മനസ്സിലാക്കിയ പൊലീസ് കൂട്ടുപ്രതികള്‍ക്കായി വലവിരിച്ചതോടെയാണ്, ശ്രീകുമാറിന്റെ സുഹൃത്തുക്കളായ 19 കാരന്‍ മണിയും 21 കാരന്‍ റോഷനും വീടിന് സമീപത്തെ റബര്‍ തോട്ടത്തിനുള്ളില്‍ തൂങ്ങിമരിച്ചത്. പ്രതിയായ നാലാമന്‍ കൂടി പിടിയിലാകുന്നതോടെ കൃത്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരുമെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com