കോവിഡ് ബാധിതനായ ഹോട്ടൽ ജീവനക്കാരനിൽ നിന്ന് രോ​ഗം പകർന്നത് 18 പേർക്ക്; സാമൂഹ്യവ്യാപന ഭീഷണിയിൽ കട്ടപ്പന

രണ്ട് സംഭവങ്ങളിലായി 26 പേർക്കാണ് കൊവിഡ് ബാധിച്ചത്
കോവിഡ് ബാധിതനായ ഹോട്ടൽ ജീവനക്കാരനിൽ നിന്ന് രോ​ഗം പകർന്നത് 18 പേർക്ക്; സാമൂഹ്യവ്യാപന ഭീഷണിയിൽ കട്ടപ്പന

ഇടുക്കി; കഴിഞ്ഞ ഏഴു ദിവസത്തിനിടെ സമ്പർക്ക വ്യാപനം വർധിച്ചതോടെ ഇടുക്കി കട്ടപ്പന സാമൂഹ്യവ്യാപന ഭീഷണിയിൽ. രണ്ട് സംഭവങ്ങളിലായി 26 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നഗരസഭയും ആരോഗ്യവകുപ്പും. രോഗവ്യാപനം തടയാൻ കട്ടപ്പന ടൗണ് പൂർണ്ണമായും അടച്ചു. 

കോവിഡ് സ്ഥിരീകരിച്ച ഒരു ഹോട്ടൽ ജീവനക്കാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 18 പേർക്കാണ് ഇതിനോടകം രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. 17നാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഹോട്ടലിലെത്തിയ മുഴുവൻ ആളുകളെയും കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല.ഇയാളുമായി പ്രാഥമിക-ദ്വദീയ സമ്പർക്കത്തിലായി വന്നത് ആയിരത്തിലധികം ആളുകളാണ്. കൂടാതെ 16ന് രോ​ഗം സ്ഥിരീകരിച്ച അമ്പത്തിരണ്ടുകാരന്‍റെ സമ്പർക്കത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 6 പേർ രോ​ഗബാധിതരായി. 

രോഗികളുടെ എണ്ണം കൂടുവാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് തന്നെ പറയുന്നത്.അമ്പത്തിരണ്ടുകാരൻ ചികിത്സയിൽ കഴിഞ്ഞിരുന്ന കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി ഞായറാഴ്ച വരെ അടച്ചിടും. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ വന്ന മുഴുവൻ ആളുകളെയും കണ്ടെത്തി പരിശോധിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. നിലവിൽ ബസ്സുകൾ ഒന്നും കട്ടപ്പന ടൌണിലേക്ക് കടക്കുന്നില്ല. ഇടുക്കി,അടിമാലി,ഉപ്പുതറ ഭാഗത്ത് നിന്നുള്ള ബസുകൾ ഇടുക്കിക്കവല വരെയും, നെടുങ്കണ്ടം, വണ്ടൻമേട് ഭാഗത്ത് നിന്നുള്ളവ പാറക്കടവ് വരെയും മാത്രമാണ് സർവീസ് നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com