തിരുവനന്തപുരത്ത് 429 പേർക്ക് കോവിഡ്, മലപ്പുറത്ത് 335; ആറ് ജില്ലകളിൽ രോ​ഗികളുടെ എണ്ണം നൂറിലേറെ, കണക്കുകൾ ഇങ്ങനെ 

എറണാകുളം ജില്ലയിൽ 165 പേർക്കും, കോഴിക്കോട് 158 പേർക്കും, ആലപ്പുഴയിൽ 155 പേർക്കും ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരത്ത് 429 പേർക്ക് കോവിഡ്, മലപ്പുറത്ത് 335; ആറ് ജില്ലകളിൽ രോ​ഗികളുടെ എണ്ണം നൂറിലേറെ, കണക്കുകൾ ഇങ്ങനെ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ ഇന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് രുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 429 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ 335 പേർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

എറണാകുളം ജില്ലയിൽ 165 പേർക്കും, കോഴിക്കോട് ജില്ലയിൽ 158 പേർക്കും, ആലപ്പുഴ ജില്ലയിൽ 155 പേർക്കും, കോട്ടയം ജില്ലയിൽ 136 പേർക്കും, തൃശൂർ ജില്ലയിൽ 119 പേർക്കും, കാസർഗോഡ് ജില്ലയിൽ 105 പേർക്കും ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തു. പാലക്കാട് (83), കൊല്ലം (82), പത്തനംതിട്ട, കണ്ണൂർ (78), ഇടുക്കി (34), വയനാട് (26) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കോവിഡ് കണക്കുകൾ. 

ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചവരിൽ 1777 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗമുണ്ടായത്. 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 411 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 318 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 146 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 144 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 127 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 124 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 104 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 95 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 77 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 72 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 68 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 60 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 16 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 15 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,247 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com