'വീരപ്പൻ സനീഷ്' കൊലപാതകം : യുവതി അടക്കം മൂന്നുപേർ പിടിയിൽ

'വീരപ്പൻ സനീഷ്' കൊലപാതകം : യുവതി അടക്കം മൂന്നുപേർ പിടിയിൽ

സനീഷും പ്രതികളും ഇന്നലെ രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു

തൃശ്ശൂര്‍: തൃശ്ശൂർ എരുമപ്പെട്ടിയില്‍ ക്രിമിനൽ കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവതി അടക്കം മൂന്നുപേർ പിടിയിൽ. 
കോടശ്ശേരിയില്‍ 'വീരപ്പന്‍ സനീഷ്' എന്ന സനീഷിനെ കൊലപ്പെടുത്തിയ സംഘമാണ് പിടിയിലായത്.

കോടശ്ശേരി സ്വദേശി ഇസ്മായില്‍, ഭാര്യ ഷമ്മി, സഹോദരന്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ അക്കിക്കാവില്‍ വെച്ചാണ് ഇവരെ 
പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.

സനീഷും പ്രതികളും ഇന്നലെ രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com