വേട്ടയാടിയത് 15 വര്‍ഷം; മരണാസന്നയായിക്കിടന്ന പെണ്‍കുട്ടിയെ കാണാന്‍പോയ ഒറ്റക്കാരണത്താല്‍ ചാര്‍ത്തി കിട്ടിയ വലിയ പദവിയായിരുന്നു 'വിഐപി'യെന്ന് പികെ ശ്രീമതി

ഇനി ഇതൊന്നും ഓര്‍ത്തിട്ടും പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ല
വേട്ടയാടിയത് 15 വര്‍ഷം; മരണാസന്നയായിക്കിടന്ന പെണ്‍കുട്ടിയെ കാണാന്‍പോയ ഒറ്റക്കാരണത്താല്‍ ചാര്‍ത്തി കിട്ടിയ വലിയ പദവിയായിരുന്നു 'വിഐപി'യെന്ന് പികെ ശ്രീമതി

കണ്ണൂര്‍:  ആശുപത്രിയില്‍ മരണാസന്നയായിക്കിടന്ന ഒരു പെണ്‍കുട്ടിയെ കാണാന്‍ താനും നാലു മഹിളാ പ്രവര്‍ത്തകര്‍ പോയ ഒറ്റക്കാരണത്താല്‍ ചാര്‍ത്തി കിട്ടിയ വലിയ പദവി യായിരുന്നു വിഐപിയെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ പികെ ശ്രീമതി. 15വര്‍ഷത്തിലേറെയായി  ക്രൂരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു താനും കുടുംബവും. നിയമസഭയിലും പുറത്ത് വാര്‍ത്താ മാദ്ധ്യമങ്ങളിലും V. I. P പദം ഉപയോഗിച്ച് നടത്തിയ ആക്രമണവും നിന്ദയും പരിഹാസവും തന്റെ അച്ഛനമ്മമാരേയും കുടുംബത്തേയും വേദനിപ്പിച്ചതിന്റെ അളവ് നിര്‍ണ്ണയിക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്ന് പികെ ശ്രീമതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പികെ ശ്രീമതിയുടെ കുറിപ്പ്

അമ്മ ഞങ്ങളെ വിട്ടുപോയ ദിവസമാണിന്ന് . അച്ഛനേയും അമ്മയേയും  ഓര്‍ക്കാത്ത ഒരു ദിവസം പോലുമുണ്ടാകാറില്ല .  എന്നാല്‍ ഇന്ന് കുറേ യേറെ നേരം അമ്മയേയും അച്ഛനേയും ധ്യാനിച്ചിരുന്നുപോയി.   ഇന്നു C. B. I യുടെ V. I. P വാര്‍ത്ത കേള്‍ക്കാന്‍ രണ്ടുപേരുമില്ല.   ആശുപത്രിയില്‍ മരണാസന്നയായിക്കിടന്ന ഒരു പെണ്‍കുട്ടിയെ കാണാന്‍ ഞങ്ങള്‍ നാലു മഹിളാ പ്രവര്‍ത്തകര്‍ പോയ ഒറ്റ ക്കാരണത്താല്‍ എനിക്ക് ചാര്‍ത്തി കിട്ടിയ വലിയ പദവി യായിരുന്നു 'V. I. P' .......
          15 വര്‍ഷത്തിലേറെയായി  ക്രൂരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു ഞാനുംഎന്റെകുടുംബവും .നിയമസഭയിലും പുറത്ത് വാര്‍ത്താ മാദ്ധ്യമങ്ങളിലും V. I. P പദം ഉപയോഗിച്ച് നടത്തിയ ആക്രമണവും നിന്ദയും പരിഹാസവും എന്റെ അച്ഛനമ്മമാരേയും കുടുംബത്തേയും വേദനിപ്പിച്ചതിന്റെ അളവ് നിര്‍ണ്ണയിക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ല.  ഇനി ഇതൊന്നും ഓര്‍ത്തിട്ടും പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ല എന്നു നന്നായി അറിയാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com