സപ്ലൈകോ ഓണച്ചന്തകൾ ഇന്നു മുതൽ; സാധനങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവ്; പ്രവർത്തനം കോവിഡ് നിയന്ത്രണം പാലിച്ച്

രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം
സപ്ലൈകോ ഓണച്ചന്തകൾ ഇന്നു മുതൽ; സാധനങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവ്; പ്രവർത്തനം കോവിഡ് നിയന്ത്രണം പാലിച്ച്

തിരുവനന്തപുരം; സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഈ മാസം 30 വരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലതല ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 

സംസ്ഥാനത്തെ 14 ജില്ല ആസ്ഥാനങ്ങളില്‍ റീജിയണൽ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം. അവധി ബാധകമായിരിക്കില്ല. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അടക്കം മുപ്പതു ശതമാനം വരെ വിലക്കുറവുണ്ടാകും. താലൂക്ക് തല ഓണച്ചന്തകൾ 26 മുതൽ പ്രവർത്തിക്കും.

സര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് മാനദണ്ഡ പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്.  ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. കണ്ടെയ്ൻമെന്റ് സോണുകളില്‍ ചന്തകൾ രാവിലെ 8.30ന് ആരംഭിച്ച് ജില്ലാ കലക്​ടർ നിശ്ചയിക്കുന്ന സമയത്ത് അവസാനിപ്പിക്കുമെന്ന് സപ്ലൈകോ സി എം ഡി  അലി അസ്ഗര്‍ പാഷ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com