സമ്പർക്കരോ​ഗികൾ കൂടുന്നു, തിരുവനന്തപുരത്തും മലപ്പുറത്തും അതിവ്യാപനം; ഉറവിടം അറിയാത്തവർ നൂറിലേറെ  

തിരുവനന്തപുരത്ത് 411ഉം മലപ്പുറത്ത്  318 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത്
സമ്പർക്കരോ​ഗികൾ കൂടുന്നു, തിരുവനന്തപുരത്തും മലപ്പുറത്തും അതിവ്യാപനം; ഉറവിടം അറിയാത്തവർ നൂറിലേറെ  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 1983 പേരിൽ 1777 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ഏറ്റവും കൂടുതൽ രോ​ഗബാധിതരുള്ള തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കൂടുതൽ സമ്പർക്ക രോ​ഗികൾ. തിരുവനന്തപുരത്ത് 411ഉം മലപ്പുറത്ത്  318 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത്. 

കോഴിക്കോട് 146, എറണാകുളം144 , കോട്ടയം 127, ആലപ്പുഴ 124, തൃശൂർ 104, കാസർഗോഡ് 95, കൊല്ലം 77, കണ്ണൂർ 72, പത്തനംതിട്ട 68, പാലക്കാട് 60, ഇടുക്കി 16, വയനാട് 15 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പർക്കരോ​ഗികളിൽ 109 പേരുടെ ഉറവിടം വ്യക്തമല്ല. 

35 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 14, മലപ്പുറം ജില്ലയിലെ 6, തൃശൂർ ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട്, വയനാട് ജില്ലകളിലെ 2 വീതവും, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 7 ഐ.എൻ.എച്ച്.എസ്. ജിവനക്കാർക്കും, കണ്ണൂർ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും രോഗം ബാധിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com