ഇന്ന് അത്തം, ആളും ആരവവും ഇല്ലാത്ത ഓണത്തിനായി ഒരുങ്ങി മലയാളികള്‍

മലയാളിയുടെ മനസില്‍ മുഴുവന്‍ ആരവമുയരുന്ന ദിവസങ്ങളില്‍ കോവിഡ് ജാഗ്രതയോടെ വേണം ഓണാഘോഷങ്ങള്‍
ഫോട്ടോ: ടി പി സൂരജ്
ഫോട്ടോ: ടി പി സൂരജ്

കൊച്ചി: ഇന്ന് അത്തം. കോവിഡ് കാലത്ത് ജാഗ്രതയുടെ മുനമ്പില്‍ നിന്ന് ആളും ആരവവും ഇല്ലാത്ത ഓണത്തിനായി അത്തത്തെ വരവേല്‍ക്കുകയാണ് മലയാളികള്‍. കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തൃക്കാക്കരയില്‍ ചടങ്ങുകള്‍ മാത്രമാണുള്ളത്. 

തൃക്കാക്കര ക്ഷേത്രത്തില്‍ ഇത്തവണ ഓണസദ്യയുമില്ല. ഇത് ആദ്യമായാണ് വള്ളസദ്യ നടത്താതിരിക്കുന്നത്. അത്തം മുതല്‍ തിരുവോണം വരെ ഓണത്തിന്റെ എല്ലാ ലഹരിയും തൃക്കാക്കരയില്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു. ഇത്തവണ കോവിഡ് മുക്കി കളഞ്ഞവയുടെ കൂട്ടത്തില്‍ അതുമുണ്ട്. 

മലയാളിയുടെ മനസില്‍ മുഴുവന്‍ ആരവമുയരുന്ന ദിവസങ്ങളില്‍ കോവിഡ് ജാഗ്രതയോടെ വേണം ഓണാഘോഷങ്ങള്‍. ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുറത്ത്പൂ നിന്നും പൂക്കള്‍ വാങ്ങാതെ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്നു എത്തിയിരുന്ന പൂക്കളാണ് സാധാരണയായി കേരളത്തില്‍ പൂക്കളത്തിനായി കൂടുതല്‍ ഉപയോഗിച്ചിരുന്നത് . ഇത്തവണ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

അത്തം നാള്‍ മുതല്‍ തുടങ്ങുന്ന ആളുകളെ പങ്കെടുപ്പിച്ചുള്ള പൂക്കളമത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള ഓണമത്സരങ്ങള്‍ മാറ്റിവെക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കൂടുതല്‍ ആളുകള്‍ ചേര്‍ന്നുള്ള പൂക്കളം ഒരുക്കല്‍ ഒഴിവാക്കണം. 

പൂക്കളമൊരുക്കിക്കഴിഞ്ഞാലുടന്‍ കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകണം, ഓണത്തോടനുബന്ധിച്ച് ബന്ധു വീടുകളിലേക്കും മറ്റുമുള്ള യാത്രകള്‍ ഒഴിവാക്കുക, ഷോപ്പിങ്? ഒഴിവാക്കുക, തിരക്കുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുക, മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ പോവുന്നു ഓഓണക്കാലത്തെ ജാ?ഗ്രതാ നിര്‍ദേശങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com