എവിടെയും സ്ഥാപിക്കാവുന്ന ആശുപത്രി; വൈറസ് ബാധിതരെ സമ്പർക്കവിലക്കിൽ പാർപ്പിച്ച് ചികിത്സിക്കാൻ പുതിയ വഴി 

എവിടെയും സ്ഥാപിക്കാവുന്ന ആശുപത്രി സൗകര്യമൊരുക്കി ശ്രീചിത്രയും മോഡുലസ് ഹൗസിങ്ങും
എവിടെയും സ്ഥാപിക്കാവുന്ന ആശുപത്രി; വൈറസ് ബാധിതരെ സമ്പർക്കവിലക്കിൽ പാർപ്പിച്ച് ചികിത്സിക്കാൻ പുതിയ വഴി 

തിരുവനന്തപുരം: കോവിഡ് ബാധിതരെ ചികിത്സിക്കാൻ എവിടെയും സ്ഥാപിക്കാവുന്ന ആശുപത്രി സൗകര്യമൊരുക്കി ശ്രീചിത്രയും ഐഐടി മദ്രാസിനു കീഴിലെ സ്റ്റാർട്ടപ്പ് മോഡുലസ് ഹൗസിങ്ങും.  'മെഡിക്യാബ്'  എന്ന ഈ ആശുപത്രി സംവിധാനം രോഗബാധിതരെ കണ്ടെത്തി സമ്പർക്കവിലക്കിൽ പാർപ്പിച്ച് ചികിത്സിക്കാൻ സഹായിക്കുന്നതാണ്.  

ഡോക്ടറുടെ മുറി, രോ​ഗിക്കുള്ള ഐസൊലേഷൻ മുറി, രണ്ട് കിടക്കകളോട് കൂടിയ ഐസിയു എന്നിവയാണ് മെഡിക്യാബിൽ ഉള്ളത്. മടക്കിയെടുക്കാവുന്ന ഇവ ഏത് പ്രദേശത്തേക്കും എളുപ്പത്തിൽ എത്തിക്കാൻ കഴിയുമെന്ന് കേന്ദ്ര മന്ത്രി ഹർഷ വർധൻ ട്വിറ്ററിൽ കുറിച്ചു. രണ്ട് മണിക്കൂറിനുള്ളിൽ നാല് പേർർ ചേർന്ന് ഇത് എവിടെയും സ്ഥാപിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനത്ത മഴയെപ്പോലും പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിയും. 

വൈദ്യുത സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൊടിയും മറ്റും കടക്കാത്ത വിധത്തിലുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. യഥാർത്ഥ വലുപ്പത്തിന്റെ അഞ്ചിലൊന്നായി ചുരുക്കാവുന്ന ഇവ 200, 400, 800 ചതുരശ്ര അടി വലുപ്പത്തിൽ ലഭ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com