ഒരുകുടം കൊണ്ട് കടല്‍ വറ്റിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍; ചെല്ലാനത്ത് നിന്നൊരു വ്യത്യസ്ത സമരം

ഒരുകുടം കൊണ്ട് കടല്‍ വറ്റിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍; ചെല്ലാനത്ത് നിന്നൊരു വ്യത്യസ്ത സമരം

കൊച്ചി: ചെല്ലാനത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കാത്തതിന് എതിരെ കടല്‍ കോരി വറ്റിച്ച് സമരം. ചെല്ലാനം ജനകീയ വേദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായാണ് വ്യത്യസ്ത പ്രതിഷേധം നടന്നത്. സമരസമിതി നേതാവായ വി ടി സെബാസ്റ്റ്യനാണ് കടല്‍ കോരി വറ്റിക്കല്‍ പ്രതിഷേധം നടത്തിയത്. 

വ്യത്യസ്തമായ സമര രീതികൊണ്ട് നേരത്തെയും വി ടി സെബാസ്റ്റ്യന്‍ ജനശ്രദ്ധ നേടിയിരുന്നു. തലതിരിഞ്ഞ തീരുമാനങ്ങളാണ് ചെല്ലാനത്ത് സര്‍ക്കാര്‍ എടുക്കുന്നതെന്ന് ആരോപിച്ച് സെബാസ്റ്റ്യാന്‍ തലകുത്തി നിന്ന് സമരം നടത്തിയിരുന്നു. സമരത്തിന്റെ 281ാം ദിവസത്തിലായിരുന്നു സെബാസ്റ്റ്യന്റെ തലകുത്തി നിന്ന് പ്രതിഷേധം. 

കടല്‍കയറ്റ പ്രശ്‌നം പരിഹരിക്കണമെന്നത് ചെല്ലാനം നിവാസികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. എന്നാല്‍, മാറിമാറി വരുന്ന സര്‍ക്കാരുകളൊന്നും ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ല. കോവിഡ് കാലത്ത് വലിയതോതിലുള്ള കടലാക്രമണമുണ്ടായത് ചെല്ലാനത്ത് കനത്ത ദുരിതം വിതച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com